കുവൈറ്റ് സിറ്റി:ലോകം പകച്ചുപോയ കോവിഡ് കാലഘട്ടത്തിൽ കുവൈറ്റിന്റെ പ്രവാസ ഭൂമിയിൽ സാന്ത്വനത്തിന്റെ മാലാഖമാരായി ആതുര സേവനത്തിന്റെ ചരിത്ര വാഹകരായി മാറിയ നഴ്‌സുമാരെ ലോക നഴ്സസ് ദിനത്തിൽ ആദരിച്ച് കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ് .
കുവൈറ്റിലെ വിവിധ ആതുരാലയങ്ങളിൽ സേവനം ചെയ്യുന്ന എണ്ണൂറോളം നഴ്സുമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അൻപതു പേരെയാണ് ‘കെ ഇ എ ‘ ആദരിച്ചത്. വർണ്ണാരവങ്ങളായ ചടങ്ങിൽ പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു .ഡോക്ടർ അമീർ അഹമ്മദ് ഇന്ത്യൻ ഡോക്ടർസ് ഫോറം പ്രെസിഡന്റ് മുഖ്യ അതിഥിയായി. ഡോക്ടർ സുസോവന്ന സുജിത് നായർ മെഡിക്കൽ ഓൺകോളജിസ്റ്റ്( കെ സി സി )കോവിഡ് കാലത്തെ നേഴ്‌സ് മാരുടെ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളെ അഭിനന്ദിച്ചു .
തുടർന്ന് നഴ്സുമാർക്ക് ‘കെ .ഇ.എ യുടെ ഉപഹാരാമായ ഫലകവും ആദരവും മുഖ്യ അതിഥി വിതരണം ചെയ്തു. ഡികെ ഡാൻസ് വേൾഡിന്റെ കലാവിരുന്നും ഉണ്ണിമായയുടെ മോഹിനിയാട്ടവും ആദരവ് സന്ധ്യക്ക് മാറ്റു കൂട്ടി .ചടങ്ങിൽ കുവൈറ്റിലെ വിവിധ ജില്ലാ പ്രധിനിധികൾ സന്നിഹിതരായിരുന്നു .
ജനറൽ സെക്രട്ടറി ഡൊമിനിക് സ്വാഗതവും ജയകുമാരി ,സന്തോഷ് കുമാർ ,അനൂപ് ,സോണിയ റോയ് ,പ്രകാശൻ ആശംസയും ,ഫൈനാൻസ് സെക്രട്ടറി ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.
More Stories
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു