ന്യൂസ് ബ്യൂറോ, കുവൈറ്റ്
ജഹ്‌റ : ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ചിൻ്റെ പുതിയ ശാഖ ജഹ്‌റയിൽ പ്രവർത്തനം ആരംഭിച്ചു. ജോയ്ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ശ്രീ ആന്റണി ജോസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്.
ഉപഭോക്താക്കളുടെ ആവശ്യാനുസരം മികച്ച ഉപഭോക്തൃ സേവനം നൽകുന്നത് തുടരുകയും പുതിയ സേവനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ചിൻ്റെ പുതിയ ശാഖ ജഹ്‌റയിൽ ആരംഭിക്കുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ച് കുവൈറ്റ് ജനറൽ മാനേജർ അഷറഫ് അലി, അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൾ അസീസ് മാട്ടുവായിൽ, ജോയ്ആലുക്കാസ് ജ്വല്ലറിയുടെ റീജണൽ മാനേജർ വിനോദ് കുമാർ വിവിധ ശാഖകളിലെ മാനേജർമാർ, മാർക്കറ്റിംഗ് ടീം, ജോയ്ആലുക്കാസിന്റെ ഹെഡ് ഓഫീസ് സ്റ്റാഫ് എന്നിവർ സന്നിഹിതരായിരുന്നു.
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു