Times of Kuwait
കുവൈത്ത് സിറ്റി: ജോൺസൺ ആൻഡ്
ജോൺസൺ കോവിഡ് പ്രതിരോധ വാക്സി
ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അടിയ
ന്തര ഉപയോഗ അനുമതി നൽകി. വാക്സി
നുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനില
വാരം എന്നിവയെക്കുറിച്ച് സമഗ്രമായി വില
യിരുത്തിയ ശേഷമാണ് അംഗീകാരം നൽകി
യതെന്ന് ഡഗ് ആൻഡ് കൺട്രോൾ അസിസ്
റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അ
ൽ ബദർ അറിയിച്ചു.
വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ മന്ത്രാലയ സാങ്കേതിക സമിതി അവലോകനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.കുവൈത്ത് യു.എസ് ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവരുമായി കൊറോണ വാക്സിൻ വാങ്ങുന്നതിനുള്ള കരാറിൽ
ഒപ്പുവെച്ചിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്