ഇൻറർനാഷണൽ ഡെസ്ക്
ന്യൂയോർക്ക് : ഇതുവരെ കണ്ടിട്ടില്ലാത്ത വിദൂര പ്രപഞ്ചത്തിന്റെ ഏറ്റവും ആഴമേറിയതും തീവ്രവുമായ ഇന്‍ഫ്രാറെഡ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (ജെ ഡബ്ല്യു എസ് ടി) ഉപയോഗിച്ച് പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ ചിത്രങ്ങൾ ജ്യോതിശാസ്ത്രത്തിലെ സുപ്രധാന സംഭവത്തെയാണു വിളിച്ചോതുന്നത്. ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലുതും ശക്തവുമായ ദൂരദര്‍ശിനിയാണു ജെ ഡബ്ല്യു എസ് ടി.
ഇന്‍ഫ്രാറെഡില്‍ ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മങ്ങിയ വസ്തുക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആകാശഗംഗകളാണ് വെബ്ബിന്റെ കാഴ്ചയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവയെല്ലാം താരതമ്യേന ചെറിയ പ്രദേശത്തുനിന്നാണു ചിത്രീകരിച്ചിരിക്കുന്നത്. ‘ഭൂമിയില്‍നിന്ന് ഒരാള്‍ കയ്യിലെടുക്കുന്ന ഒരു മണല്‍ തരിയുടെ വലുപ്പമുള്ള ആകാശഭാഗത്തിന്റെ അത്രയുമാണ് വിശാലമായ പ്രപഞ്ചത്തിന്റെ ഈ കഷ്ണം’ എന്നാണ് ആദ്യ ചിതം പുറത്തുവിട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ നാസ പറഞ്ഞത്.
”13 ബില്യണ്‍ വര്‍ഷം മുന്‍പത്തെ, പ്രപഞ്ച ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കമുള്ള പ്രകാശമാണിത്. വീണ്ടും പറയട്ടെ, 13 നമുക്ക് 13 ബില്യണ്‍ വര്‍ഷം മുന്‍പുള്ള…ഇതുവരെ ആരും കണ്ടിട്ടില്ലാത്ത സാധ്യതകള്‍ നമുക്കു കാണാന്‍ കഴിയും. … ഇതുവരെ ആരും പോകാത്ത സ്ഥലങ്ങളില്‍ നമുക്ക് പോകാനാവും,” വൈറ്റ് ഹൗസില്‍നിന്ന് ആദ്യ ചിത്രം പുറത്തുവിട്ടുകൊണ്ട് യു എസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്