ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കടുത്ത ചൂട് ഇന്നുകൂടി അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ഏറ്റവും അധികം ചൂടും അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടുന്ന ‘അൽ മർസം’ സീസൺ ഇന്ന് അവസാനിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്ററിനെ ഉദ്ധരിച്ച പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
അൽ മർസാമിന് ശേഷം സുഹൈൽ സീസൺ വരുന്നതോടെ ചൂട് മാറി അന്തരീക്ഷതാപനില കുറയുമെന്ന് ഉജൈരി സയന്റിഫിക് സെന്ററിലെ മീഡിയ ഡയറക്ടർ ഖാലിദ് അൽ ജമാൻ കൂട്ടിച്ചേർത്തു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു