ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും കർശന പരിശോധനയുമായി വാണിജ്യ മന്ത്രാലയം. മന്ത്രാലയത്തിലെ വിലനിർണയ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ഷുവൈഖ് മേഖലയിലെ മൊത്തവ്യാപാര വിപണികളിൽ പരിശോധന നടത്തി.
വിപണിയിലെ അവശ്യവസ്തുക്കളുടെയും ഭക്ഷ്യ ഉൽപന്നങ്ങളുടെയും വിലനിലവാരം നിരീക്ഷിക്കാനും കൃത്രിമ വിലവർധന തടയാനുമാണ് ഇൻസ്പെക്ഷൻ ടീമുകള്‍ പരിശോധന നടത്തുന്നതെന്ന് അൽ അൻസാരി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം നിയമം ലംഘിക്കുന്നവരെ കമേഴ്സ്യൽ പ്രോസിക്യൂട്ടര്‍ക്ക് കൈമാറുമെന്ന് അറിയിച്ചു.
നേരത്തെ രാജ്യത്ത് കൃത്രിമ വിലവർധന സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത നിരീക്ഷിക്കാൻ വാണിജ്യ മന്ത്രിയുടെ നിർദേശപ്രകാരം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. വിലവര്‍ധനയുമായി ബന്ധപ്പെട്ട പരാതികള്‍ 135 എന്ന ഹോട്ട്ലൈൻ വഴിയോ 55135135 വാട്സ്ആപ് വഴിയോ സമര്‍പ്പിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
More Stories
നിരീക്ഷണ ക്യാമറകൾ ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായി മുന്നറിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം .
കേരളാ യുണൈറ്റഡ് ഡിസ്റ്റിക് അസോസിയേഷൻ ( കുട ) പിക്നിക്ക് സംഘടിപ്പിച്ചു.
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.