ഡിസംബർ 28 ശനിയാഴ്ച വൈകുന്നേരം 5മണിക്ക് ഫർവാനിയയിലെ ഷെഫ് നൗഷാദ് സിഗ്നേച്ചർ റെസ്റ്റോറൻ്റിൽ വച്ച് നടന്ന യോഗത്തിൽ വിവിധ റീജിയണുകളിൽനിന്ന് നിരവധിപേർ പങ്കെടുത്തു.
ഇൻഫോക്ക് പ്രസിഡൻ്റ് ബിബിൻ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് സെക്രട്ടറി ശ്രീമതി ബിനുമോൾ ജോസഫ് പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു, തുടർന്ന് INFOK ൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ ബിബിൻ ജോർജ് വിശദീകരിച്ചു.INFOK സെക്രട്ടറി ശ്രീമതി ഹിമ ഷിബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ ട്രഷറർ ശ്രീമതി അംബിക ഗോപൻ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു, തുടർന്ന് റിപ്പോർട്ടുകളെക്കുറിച്ചുള്ള ആരോഗ്യകരമായ സംവാദം നടന്നു.
കോർ കമ്മിറ്റി അംഗം ശ്രീ. അനീഷ് പൗലോസ് ഓൺലൈൻ രജിസ്ട്രേഷൻ നടപടികളും ഡിജിറ്റൽ ഐഡി കാർഡുകളെയും കുറിച്ച് വിശദീകരിച്ചു, പുതുക്കിയ നിയമാവലിയും അവതരിപ്പിച്ചു. കോർ കമ്മിറ്റി അംഗം ശ്രീ.ഷൈജു കൃഷ്ണൻ തുടർന്ന് നടന്ന ചർച്ചകൾക്ക് നേതൃത്വം നൽകുകയും യോഗത്തിൽ ഉന്നയിച്ച സംശയങ്ങൾക്ക് വിശദീകരണം നൽകുകയും ചെയ്തു. കോർ കമ്മിറ്റി അംഗം ശ്രീ.ഗിരീഷ് 2025-ലേക്കുള്ള പുതിയ കമ്മിറ്റി നിർദ്ദേശിക്കുകയും എല്ലാവരും അംഗീകരിക്കുകയും ചെയ്തു.
ശ്രീമതി ജോബി ജോസഫ് എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.ശ്രീമതി രാജലക്ഷ്മി ഷൈമേഷ് യോഗം ഏകോപിപ്പിച്ചു.
2025 ഇൻഫോക് കമ്മിറ്റി
-പ്രസിഡൻ്റ്: ശ്രീ.വിജേഷ് വേലായുധൻ
- സെക്രട്ടറി: ശ്രീമതി ജോബി ജോസഫ്
- ട്രഷറർ: ശ്രീ.മുഹമ്മദ് ഷാ
- വൈസ് പ്രസിഡൻ്റ്: ശ്രീ.ഷൈജു കൃഷ്ണൻ
- വൈസ് പ്രസിഡൻ്റ്: ശ്രീമതി രാഖി ജോമോൻ
ജോയിൻ്റ് സെക്രട്ടറി: ശ്രീമതി ബിനുമോൾ ജോസഫ്
ജോയിൻ്റ് സെക്രട്ടറി: ശ്രീമതി നിസ്സി ഫിലിപ്പ് - ജോയിൻ്റ് ട്രഷറർ: ശ്രീമതി ഷൈനി ഐപ്പ്
- ജോയിൻ്റ് ട്രഷറർ: ശ്രീ.സതീഷ് കരുണാകരൻ
- പ്രോഗ്രാം കോർഡിനേറ്റർ: ശ്രീ.സിജോ കുഞ്ഞുകുഞ്ഞ്
- പ്രോഗ്രാം കോർഡിനേറ്റർ: ശ്രീമതി അംബിക ഗോപൻ
More Stories
കുവൈറ്റിലെ കാലാവസ്ഥ നാളെ മുതൽ കൂടുതൽ തണുപ്പിലേക്ക്
ഗാന്ധി സ്മൃതി പുതുവർഷാഘോഷം
കുവൈറ്റിലെ ആദ്യത്തെ “സ്നോ വില്ലേജ്” ഇന്ന് ജനുവരി 2 വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും .