കുവൈറ്റ് സിറ്റി :അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ നഴ്സസിന്റെ സംഘടനയായ ” ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ്(ഇൻഫോക് )” മൂന്ന് മാസക്കാലം നീണ്ടുനിന്ന നഴ്സസ് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു .
ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറെൻസ് നെറ്റിൻഗേലിന്റെ സ്മരണയിൽ ചരിത്രത്തിൽ ആദ്യമായി ലോകമെമ്പാടുമുള്ള ഇന്ത്യൻ നഴ്സസിനെ ഒരു കുടക്കീഴിൽ അണിനിരത്തി പൂർണമായും വെർച്യുൽ പ്ലാറ്റ്ഫോമിൽ പ്രൗഢഗംഭീരമായി നഴ്സസ് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.
ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ(TNAI) പ്രസിഡന്റ് ശ്രീ ഡോ.റോയ് കെ ജോർജ് ഉൽഘാടനം നടത്തിയ സമാപന ചടങ്ങിൽ ഇൻഫോക് പ്രസിഡന്റ് ശ്രീ ബിബിൻ ജോർജ് അധ്യക്ഷത വഹിച്ചു ,ഇൻഫോക് സെക്രട്ടറി ശ്രീമതി രാജലക്ഷ്മി സ്വാഗതം ആശംസിച്ചു തുടന്ന് ലുലു എക്സ്ചേഞ്ച് കുവൈറ്റ് മാനേജർ ശ്രീ ഷൈജു മോഹൻ ദാസ് , ജോയ് ആലുക്കാസ് കുവൈറ്റ് മാനേജർ ശ്രീ വിനോദ് പി ൻ , REG ഇമ്മിഗ്രേഷൻ ആൻഡ് എഡ്യൂക്കേഷൻ മാനേജിങ് പാർട്ണർ ശ്രീ അജ്മൽ സമദ് എന്നിവർ ആശംസയറിച്ചു സംസാരിക്കുകയും ചെയ്തു.ഇൻഫോക് കോർ കമ്മിറ്റി അംഗം ശ്രീ ഗിരീഷ് ഇൻഫോക് അംഗങ്ങളുടെ കുട്ടികൾക്കായി സംഘടിപ്പിച്ച മെറിറ്റോറിയൽ അവാർഡ് പ്രഖ്യാപനം നടത്തി.ഇൻഫോക് കോർ കമ്മിറ്റി അംഗം ശ്രീ ഷൈജു കൃഷ്ണൻ,പ്രോഗ്രാം കൺവീനർ സിജോ കുഞ്ഞുകുഞ്ഞു, ഫ്ലോറെൻസ് ഫിയസ്റ്റ 22 കൺവീനർ ജെൽജോ എന്നിവർ ചടങ്ങിൽ സംസാരിച്ചു .
ഇൻഫോക് സംഘടന വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജാബർ ഹോസ്പിറ്റലിലിൽ ഇൻഫോക് യൂണിറ്റ് ആരംഭിക്കുകയും ആദ്യ ഇൻഫോക് മെമ്പർഷിപ് ഇൻഫോക് പ്രസിഡന്റ് ശ്രീ ബിബിൻ ജോർജ് ശ്രീ അനുരാജിന് ഐഡി കാർഡ് കൈമാറികൊണ്ട് നിർവഹിച്ചു .
ഇന്റർനാഷണൽ നഴ്സസ് ദിനമായ മെയ് 12 നു ആരംഭിച്ചു മൂന്നു മാസക്കാലം നീണ്ടുനിന്ന ആഘോഷങ്ങളിൽ ലോകമെമ്പാടുമുള്ള ഇന്ത്യൻ നേഴ്സസിനുവേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .നിരവധി പേർ പങ്കെടുത്ത മത്സരങ്ങളിൽ മത്സരാർത്ഥികളുടെ പിന്തുണകൊണ്ടും പരിപാടിയുടെ മേന്മകൊണ്ടും വൻ വിജയമാക്കിത്തീർക്കാൻ സാധിച്ചു .
വലിയ പങ്കാളിത്തത്തോടെ നടന്ന സൊങ്ങ് കോണ്ടെസ്റ്റിൽ കുവൈറ്റിൽ നിന്നുള്ള ശ്രീമതി അനു ഗ്ലാഡ്‌സി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ. ശ്രീ അനുരാജ് രണ്ടാം സ്ഥാനവും ശ്രീമതി സുനിതാ ജെയ്സൺ ശ്രീമതി സൂര്യ മോഹനൻ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്