ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മദ്യം ഉണ്ടാക്കിയതിന് രണ്ട് ഇന്ത്യക്കാർ അറസ്റ്റിലായി.
ഹവല്ലി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് പ്രതിനിധീകരിക്കുന്ന പൊതു സുരക്ഷാ വിഭാഗം, ഹവല്ലി സ്ക്വയറിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ ആണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. റെയ്ഡിൽ കുപ്പികളിൽ നിറയ്ക്കാൻ തയ്യാറായ വൻതോതിൽ മദ്യവും നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തു.
റീജിയണിന്റെ കമാൻഡറിന് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടന്നതെന്ന് ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്