ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോക്ടര്‍ ആദര്‍ശ് സൈ്വക,ഗള്‍ഫിന്റെ ചുമതലയുള്ള വിദേശകാര്യ വകുപ്പിലെ ജോയിന്റെ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍,കുവൈറ്റിലെ വിവിധ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനിലെ പത്തോളം പ്രതിനിധികളാണ് വിദേശകാര്യസഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയത്.
നഴ്‌സിംഗ് രംഗത്തെ വിഷയങ്ങളും പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞ മന്ത്രി,അവ അധികാരികളുടെ ശ്രദ്ധയിപെടുത്തുമെന്ന് ഉറപ്പു നല്‍കി. ഇന്ത്യയിലെ വിവിധ സംസ്ഥനങ്ങളിലെ നഴ്‌സിങ് കൗണ്‍സിലുകളുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ ,ഒറ്റ നഴ്‌സിങ് കൗണ്‍സിലാവുന്നതോടെ പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസം മന്ത്രി ചര്‍ച്ചയില്‍ പ്രകടിപ്പിച്ചു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തിയ മന്ത്രിയെ സിറ്റിയിലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ വച്ച് നഴ്‌സസ് പ്രധിനിതികള്‍ക്കു പ്രത്യേകമായി സമയം അനുവദിച്ചത്. ഇന്‍ഫോക്(ഇന്ത്യന്‍ നഴ്സ്സ് ഫെഡറേഷന്‍ ഓഫ് കുവൈത്ത്),തമിഴ്‌നാട് നഴ്സ്സ് അസോസിയേഷന്‍, നെറ്റിംഗ്ഗേല്‍സ് ഓഫ് കുവൈത്ത്() എന്നീ സംഘടനകളുടെ പ്രതിനിധികളാണ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംബന്ധിച്ചത്. ഇൻഫോക് കോർ കമ്മിറ്റി അംഗവും മീറ്റിങ്ങ് കോർഡിനേറ്ററുമായ ഷൈജു കൃഷ്ണൻ ,ഇൻഫോക് സെക്രെട്ടറി രാജലക്ഷ്മി ,കോർ കമ്മിറ്റി അംഗം അനീഷ് പൗലോസ് ,ആംബുലൻസ് വിങ്ങ് കോഓർഡിനേറ്റർ അജ്മൽ ,സബ ഹോസ്പിറ്റൽ യൂണിറ്റ് കോഓർഡിനേറ്റർ വിജേഷ് വേലായുധൻ
ഫോറൻസിക് യൂണിറ്റ് കോഓർഡിനേറ്റർ നിസ്സി, നൈറ്റിംഗത്സ് ഓഫ് കുവൈറ്റ് പ്രസിഡൻ്റ് സിറിൽ മാത്യു സെക്രട്ടറി ട്രീസ എബ്രഹാം എന്നിവർ സന്നിഹിരായിരുന്നു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ