ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കിൽ സുരക്ഷാ റെയ്ഡിന്റെ ഭാഗമായി കഴിഞ്ഞ 23 ദിവസമായി കസ്റ്റഡിയിലെടുത്ത അറുപതോളം നഴ്സുമാരെ ഇന്ന് മോചിപ്പിച്ചു. ഇവരിൽ 34 ഇന്ത്യക്കാരും ഉൾപ്പെടുന്നു, പലരും കഴിഞ്ഞ 3-4 വർഷമായി അവിടെ ജോലി ചെയ്യുന്നവരാണ്.
ഉന്നത അധികാരികളുടെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു . അറസ്റ്റിലായവരുടെ ബന്ധുക്കൾ ഉന്നത വൃത്തങ്ങളെ കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു. അറസ്റ്റിലായവരിൽ നവജാത ശിശുക്കളുടെ അമ്മമാരും ചെറിയ കുട്ടികളും ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം 12നാണ് കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കിൽ സുരക്ഷാ പരിശോധനയ്ക്കിടെ 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 ഓളം പ്രവാസികൾ പിടിയിലായത്. ഇവർ ഈ സ്ഥാപനത്തിൽ നിയമപരമായി ജോലി ചെയ്യുന്നവരാണെന്നാണ് അറസ്റ്റിലായവരുടെ ബന്ധുക്കൾ പറയുന്നത്.
നേരത്തെ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈകയും ഉൾപ്പടെ
ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപെട്ടിരുന്നു .
More Stories
കുവൈറ്റിൽ നാളെ (ശനി) വിശുദ്ധ റമദാൻ ഒന്നാം ദിവസമായി പ്രഖ്യാപിച്ചു.
മുൻ കുവൈറ്റ് പ്രവാസിയായിരുന്ന അമന്തൂർ കൃഷ്ണൻകുട്ടി നായർ അന്തരിച്ചു
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷം സംഘടിപ്പിച്ചു