ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യൻ കൈത്തറി ഉൽപന്നങ്ങളുടെ പ്രദർശനത്തിന് കുവൈറ്റിൽ തുടക്കമായി.കുവൈറ്റ് ഇന്ത്യൻ എംബസി, നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സുമായി (എൻസിസിഎഎൽ) ഇന്ത്യൻ കൈത്തറി ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നത്. സദു ഹൗസിൽ നടന്ന സമ്മേളനത്തിൽ അംബാസഡർ സിബി ജോർജും എൻസിസിഎഎൽ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോ.ബാദർ അൽ ദുവൈഷും ചേർന്നാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
ഇന്ത്യയും കുവൈത്തും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ജമ്മു കശ്മീർ മുതൽ കേരളം, തമിഴ്നാട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ മുതൽ രാജസ്ഥാൻ, ഗുജറാത്ത് വരെയുള്ള വൈവിധ്യമാർന്ന ശൈലിയിലുള്ള കൈത്തറി ഉൽപ്പന്നങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
മെയ് 31 വരെ രാവിലെ 10 മണി മുതൽ രാത്രി എട്ടു മണി വരെ സദു ഹൗസിൽ പ്രദർശനം ഉണ്ടായിരിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്