Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ കുവൈറ്റ് നൽകിയ സംഭാവനകൾക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ വിദേശകാര്യമന്ത്രി. ബുധനാഴ്ച രാത്രി ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ പ്രധാനമന്ത്രി ശൈഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ സബയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കൃതജ്ഞത രേഖപ്പെടുത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് മന്ത്രി ഡോ. എസ് ജയ്ശങ്കർ അദ്ദേഹത്തിന് കൈമാറി. അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബഹിനെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി കത്ത് നൽകിയത്.
രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്നതിന് ഇന്ത്യയിലേക്ക് ദ്രാവക മെഡിക്കൽ ഓക്സിജനും ഓക്സിജനുമായി ബന്ധപ്പെട്ട മറ്റ് സാധനങ്ങളും വിതരണം ചെയ്തതിന് മന്ത്രി കുവൈറ്റ് നേതൃത്വത്തിന് നന്ദി പറഞ്ഞു. ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ചും മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
ഇന്ത്യയും കുവൈത്തും തമ്മിൽ നയതന്ത്ര ബന്ധത്തിൻറെ അറുപതാം വാർഷികത്തോടനുബന്ധിച്ച് മെച്ചപ്പെട്ട ഉന്നതതല രാഷ്ട്രീയ കൈമാറ്റങ്ങളുടെ ഭാഗമായി കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് നാസർ അൽ സബയുടെ ക്ഷണം സ്വീകരിച്ചാണ് ജയ്‌ശങ്കറിന്റെ മൂന്ന് ദിവസത്തെ കുവൈറ്റ് സന്ദർശനം.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്