കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ന് 2024 ഒക്ടോബർ 28 തിങ്കളാഴ്ച എംബസി ഓഡിറ്റോറിയത്തിൽ ഒമ്പതാമത് ആയുർവേദ ദിനം സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് 5.30 മുതൽ 6.30 വരെയാണ് പരിപാടി. 2016 മുതൽ എല്ലാ വർഷവും ധന്വന്ത്രി ജയന്തി – ധന്തേരാസ് ദിനത്തിൽ ഇന്ത്യാ ഗവൺമെൻ്റ് ആയുർവേദ ദിനം ആചരിക്കുന്നു.
ലോകമെമ്പാടുമുള്ള 150 ലധികം രാജ്യങ്ങൾ ആയുർവേദ ദിനം ആചരിക്കാൻ ഒരുങ്ങുകയാണ്. കുവൈറ്റിൽ ഇന്ത്യൻ എംബസി ആയുർവേദവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളോടെ ദിനം ആഘോഷിക്കും. ആയുർവേദത്തിൽ താൽപ്പര്യമുള്ളവർ https://forms.gle/Qh5fGPBLGfGcaHAu5 എന്ന വിലാസത്തിൽ സൗജന്യ എൻട്രി ഫോം രജിസ്റ്റർ ചെയ്തുകൊണ്ട് പരിപാടിയിൽ പങ്ക് ചേരാൻ സ്വാഗതം ചെയ്യുന്നു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു