പാസ്പോർട്ട് സേവാ പോർട്ടലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 2024 സെപ്റ്റംബർ 20 വെള്ളിയാഴ്ച 08:00 PM IST (കുവൈറ്റ് സമയം 5 :30 pm ) മുതൽ 2024 സെപ്റ്റംബർ 23 തിങ്കളാഴ്ച 06:00 am IST (കുവൈറ്റ് സമയം 03:30 am ) വരെ താൽക്കാലികമായി നിർത്തി വെക്കുന്നതാണെന്നു ഇന്ത്യൻ എംബസി അറിയിച്ചു.
ഈ കാലയളവിൽ, തത്കാൽ പാസ്‌പോർട്ട് , പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) എന്നിവ നൽകുന്നത് ഉൾപ്പെടെയുള്ള പാസ്‌പോർട്ട് അനുബന്ധ സേവനങ്ങൾ എംബസിയിലും, കുവൈത്ത് സിറ്റി, ഫഹാഹീൽ, ജിലീബ് അൽ ഷുവൈഖ്, ജഹ്‌റ എന്നിവിടങ്ങളിലുള്ള ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങളിലും (ICACS ) താൽക്കാലികമായി ലഭ്യമായിരിക്കുകയില്ല .
.
എന്നിരുന്നാലും, വിസ സേവനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് കോൺസുലാർ സേവനങ്ങൾ ന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങളിൽ (ICACS ) തുടർന്നും ലഭ്യമാകും. ഇന്ത്യൻ പൗരന്മാർ അതനുസരിച്ച് അവരുടെ സന്ദർശനങ്ങൾ ആസൂത്രണം ചെയ്യാനും ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണി കാലയളവിന് മുമ്പോ ശേഷമോ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട ഏതെങ്കിലും അടിയന്തിര നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഇന്ത്യൻ എംബസ്സി കുവൈറ്റ് നിർദ്ദേശിച്ചു.
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു