ഇന്ത്യൻ എംബസ്സി സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച വഫ്രയിൽ നടക്കും. വഫ്ര ബ്ലോക്ക് 9 / റോഡ് 500 / ലൈൻ 10 ഫാമിലി കോഓപറേറ്റിവിന് സമീപമുള്ള ഫൈസൽ ഫാമിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത് ..
രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയുള്ള ക്യാമ്പിൽ ഓൺലൈൻ ഫോറം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ് അടക്കം പാസ്പോർട്ട് പുതുക്കൽ, ബന്ധുത്വ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് പതിപ്പ്, പവർ ഓഫ് അറ്റോർണി, ഒപ്പ് സാക്ഷ്യപ്പെടുത്തൽ, മറ്റു സാക്ഷ്യപത്രങ്ങൾ, തൊഴിൽ സംബന്ധമായ പരാതികൾ എന്നീ സേവനങ്ങൾ ലഭ്യമാവും.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ സൗജന്യ വൈദ്യ പരിശോധനയും ഒരുക്കിയിട്ടുണ്ട്. ഫീസുകൾ പണം ആയി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് എംബസി അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്