കുവൈറ്റ് സിറ്റി : ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജ് നേതൃത്വം വഹിക്കുന്ന ഓപ്പൺ ഹൗസ് 2022 ജൂൺ 29 ബുധനാഴ്ച വൈകുന്നേരം 6:00 മണിക്ക് ഇന്ത്യൻ എംബസിയിൽ നടക്കും.ഇന്ത്യയും കുവൈത്തും തമ്മിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സഹകരണത്തിനുള്ള ധാരണാപത്രം അടിസ്ഥാനമാക്കിയാവും ചർച്ചകൾ .
കുവൈറ്റിലെ എല്ലാ ഇന്ത്യൻ പൗരന്മാരെയും ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.കൊവിഡ് വാക്സിനേഷൻ സ്വീകരിച്ച് എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും.ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ പേര് ,സിവിൽ ഐഡി നമ്പർ, പാസ്‌പോർട്ട് നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പറും വിലാസവും ഇമെയിൽ വഴി amboff.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കുക.
More Stories
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു