Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ഓപൺ ഹൗസ് ബുധനാഴ്ച വൈകീട്ട് 3.30ന് എംബസി ഓഡിറ്റോറിയത്തിൽ നടക്കും. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഓൺലൈനായി നടത്തിയ ഇന്ത്യൻ എംബസി ഓപൺ ഹൗസിൽ ഇത്തവണ നേരിട്ട് പങ്കെടുക്കാൻ അവസരമുണ്ട്. ഓപൺ ഹൗസിന്
അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. ‘ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് എന്നതാണ് പ്രധാന ചർച്ച വിഷയം. രണ്ടു ഡോസ് വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് community.kuwait@mea.gov.in എന്ന വിലാസത്തിൽ ഇമെയിൽ അയച്ച്
രജിസ്ട്രർ ചെയ്ത് പങ്കെടുക്കാം.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു