Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അടുത്ത ഓപൺ ഹൗസ് ജൂൺ 23 ബുധനാഴ്ച വൈകീട്ട് 3.30ന് നടക്കും. ഓൺലൈൻ ഓപൺ ഹൗസിന്
അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. കേന്ദ്ര വിദേശകാര്യമന്ത്രിയുടെ കുവൈത്ത് സന്ദർശനവും ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യും.
സൂം പ്ലാറ്റ്ഫോമിൽ 920 8479 1973 എന്ന ഐഡിയിൽ 558706 എന്ന പാസ്കോഡ് ഉപ
യോഗിച്ച് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്,പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ മെയിൽവിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്