76-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം 2025 ജനുവരി 26 ഞായറാഴ്ച ഇന്ത്യൻ എംബസി പരിസരത്ത് വച്ച് ആഘോഷിക്കും. രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തും, തുടർന്ന് ഇന്ത്യൻ അംബാസഡർ ഡോ : ആദർശ് സ്വൈക രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. സാംസ്‌കാരിക പരിപാടികൾ ആഘോഷത്തിൻറെ ഭാഗമായി നടക്കും.
ഡിപ്ലോമാറ്റിക് ഏരിയയ്ക്കുള്ളിൽ വാഹനങ്ങൾ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം കാരണം, ഇന്ത്യൻ എംബസി സന്ദർശകരോട് രണ്ടാം റിംഗ് റോഡിൻ്റെ അവസാനത്തെ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പാർക്കിംഗ് ലോട്ടിൽ പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചു,.
അവിടെ നിന്ന് എംബസി പരിസരത്തേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട് . സന്ദർശകർ സാധുവായ സിവിൽ ഐഡി അല്ലെങ്കിൽ ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വെക്കേണ്ടതാണ് .
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു