ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഈദ്-അൽ-അദ്ഹയോട് അനുബന്ധിച്ച് ജൂലൈ 10 ഞായറാഴ്ച ഇന്ത്യൻ
എംബസ്സിയിൽ അവധി ആയിരിക്കും. എംബസിയിൽ പത്രക്കുറിപ്പിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.
ഫഹാഹീലിലെയും ജിലീബിലെയും ഷുവൈഖിലെയും ബി എൽ എസ് ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രങ്ങളിലും അന്ന് അവധി ആയിരിക്കും. എന്നാൽ കുവൈറ്റ് സിറ്റിയിലെ ബി എൽ എസ് ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രം പാസ്പോർട്ട്/വിസ/അറ്റസ്റ്റേഷൻ അപേക്ഷകൾ
സ്വീകരിക്കുവാൻ ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ രാത്രി എട്ടു മണി വരെ പ്രവർത്തിക്കും.
അടിയന്തര കോൺസുലാർ സേവനങ്ങൾ
എംബസിയിൽ ഉണ്ടായിരിക്കുമെന്നും
കൂടുതൽ അന്വേഷണങ്ങൾക്ക്
cons1.kuwait@mea.gov.in അല്ലെങ്കിൽ എംബസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്സ്ആപ് ഹെൽപ്പ് ലൈൻ നമ്പറുകളിൽ
ബന്ധപ്പെടുക.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി