Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച നിർധനരായ 122 ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകി. ഇന്ത്യൻ കമ്യൂണിറ്റി ഗ്രൂപ്പിന്റെ സഹായത്തോടെ ഒരുലക്ഷം രൂപ വീതമാണ് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് എത്തിച്ചത്. ഇക്കാര്യത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ഗ്രൂപ്പിന്റെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു. ജൂലൈ 28ന് എംബസിയിൽ നടന്ന ഓപൺഹൗസിലാണ് അംബാസഡർ സഹായം പ്രഖ്യാപിച്ചത്. എംബസിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓരോ കേസുകളും പരിശോധിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. 120 ദീനാറിൽ കുറവ് ശമ്പളം ഉണ്ടായിരുന്ന കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച മുഴുവൻ ഇന്ത്യക്കാരുടെയും ആശ്രിതർക്ക് സഹായം ലഭ്യമാക്കും. ഗാർഹികത്തൊഴിലാളികൾക്ക് മാത്രമല്ല, 120 ദീനാറിൽ കുറവ് ശമ്പളമുള്ള കുവൈത്തിൽ കോവിഡ് ബാധിച്ച്മരിച്ച മുഴുവൻ പേർക്കും സഹായംലഭിക്കും.
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു