ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസി ജഹ്‌റയിൽ മാർച്ച് 31ന് കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 31 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ഡോഡി കിഡ്‌സ് നഴ്‌സറിയിൽ (ബ്ലോക്ക് – 02, സ്ട്രീറ്റ് – 06, വീട് 2, വാഹ ഏരിയ – ജഹ്‌റ ) ആണ് ക്യാമ്പ് നടക്കുക.
പാസ്പോർട്ട് പുതുക്കൽ, ഓൺലൈൻ ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ്, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്റ്റ്, ജനറൽ പവർ ഓഫ് അറ്റോർണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റ് പൊതു അറ്റസ്റ്റേഷൻ സേവനങ്ങൾ തുടങ്ങി വിവിധ സേവനങ്ങൾ ലഭ്യമാക്കും എന്ന് എംബസി അറിയിച്ചു. സാക്ഷ്യപ്പെടുത്തിയ രേഖകൾ അവിടെത്തന്നെ വിതരണം ചെയ്യുന്നതിനാൽ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഇവ ശേഖരിക്കാൻ എംബസിയിലേക്കുള്ള യാത്ര ഒഴിവാക്കാനാകും എന്നും അധികൃതർ പറഞ്ഞു. അതേസമയം സേവനങ്ങൾക്കായുള്ള ഫീസ് പണമായി മാത്രമേ സ്വീകരിക്കൂ എന്നും അറിയിച്ചിട്ടുണ്ട്.
ക്യാമ്പ് നടക്കുന്ന ലൊകേഷൻ – https://maps.google.com/?q=29.341209,47.666988
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം