ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറവുമായി (ഐഡിഎഫ്) സഹകരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുടെ സാന്നിധ്യത്തിൽ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഉദ്ഘാടനം ചെയ്തു. ജാസർ, കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. റീം അൽ റദ്‌വാൻ, കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഡയറക്ടർ ഡോ. ഹനാൻ അൽ അവധി, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം പ്രസിഡൻ്റ് ഡോ. ദിവാകര ചലൂവിയ എന്നിവർ സംബന്ധിച്ചു.

ജനുവരി 31 ബുധനാഴ്ച അദാൻ ബ്ലഡ് ബാങ്കിൽ നടന്ന രക്ത ക്യാമ്പിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ സജീവ സാനിദ്ധ്യം വഹിച്ചു. രക്തം ദാനം ചെയ്യുന്നതിനുള്ള നിസ്വാർത്ഥ സേവനത്തിന് ഇന്ത്യൻ സമൂഹത്തെ മന്ത്രി അഭിനന്ദിച്ചു. ഓരോ വർഷവും കുവൈറ്റിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാർ നിസ്വാർത്ഥമായി രക്തം ദാനം ചെയ്യുന്നു. കുവൈത്തിൻ്റെ ആവശ്യങ്ങൾക്ക് സംഭാവന നൽകാനുള്ള ഇന്ത്യൻ സമൂഹത്തിൻ്റെ സന്നദ്ധത ക്യാമ്പ് പ്രദർശിപ്പിച്ചു.
ഇന്ത്യൻ എംബസിയും ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറവും കുവൈറ്റിലെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളും കുവൈറ്റിൽ കാലാകാലങ്ങളിൽ രക്തദാനവും സൗജന്യ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. 2023ൽ എംബസിയും ഐഡിഎഫും ചേർന്ന് 3 സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. 2023-ൽ കുവൈറ്റിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകൾ 50-ലധികം രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
ചടങ്ങിൽ പങ്കെടുത്ത കുവൈറ്റ് ആരോഗ്യ മന്ത്രി മലയാളത്തിൽ സംസാരിച്ചത് കൗതുകം ആയി. പരിപാടിയുടെ ദൃശ്യങ്ങൾ ‘ടൈംസ് ഓഫ് കുവൈറ്റി’ ൻ്റെ അടുത്ത എപ്പിസോഡിൽ കാണാം.
More Stories
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍