ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസ്സിയുടെ ആഭിമുഖ്യത്തിൽ’ ബീച്ച് ശുചീകരണം ‘ നടത്തി.
വെള്ളിയാഴ്ച ബിനൈദ് അല്‍ ഗറില്‍ കടൽത്തീര ശുചീകരണത്തിനിറങ്ങി ഇന്ത്യൻ അംബാസഡറും വിവിധ സന്നദ്ധ സംഘടനകളും. ഇന്ത്യൻ എംബസി, യു.എൻ ഹാബിറ്റാറ്റ്, ഹവല്ലി ഗവർണറേറ്റ്, മുനിസിപ്പാലിറ്റി, വിവിധ ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണം സംഘടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം ഉയർത്തി ‘ലൈഫ്- ലൈഫ് സ്റ്റൈൽ ഫോർ എൻവയൺമെന്റ്’ എന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉദ്യോഗസ്ഥർ, യു.എൻ ഹാബിറ്റാറ്റ്, ഹവല്ലി ഗവർണറേറ്റ്, മുനിസിപ്പാലിറ്റി കെ.എം.സി.സി, തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത്, തെലുങ്ക് കലാസമിതി, കുവൈത്ത് തമിഴ് പീപ്ൾസ് സർവിസ് സെന്റർ, പ്രവാസന്ദ്ര റെഡ്ഡി അസോസിയേഷൻ കുവൈറ്റ് , കുവൈറ്റ് കന്നട കൂട്ട എന്നീ സംഘടന പ്രതിനിധികൾ പങ്കെടുത്തു. രാവിലെ അഞ്ചു മുതൽ ആറുവരെയായിരുന്നു ശുചീകരണം. 400ലധികം ആളുകളുടെ പങ്കാളിത്തം ശുചീകരണ പ്രവർത്തനത്തിനുണ്ടായി.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു