ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദയ്യയിലെ ഡിപ്ലോമാറ്റിക് ഏരിയയിലെ ഇന്ത്യൻ എംബസിയിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
അംബാസിഡർ ഡോ: ആദർശ് സ്വൈക
എംബസി പരിസരത്തെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ത്രിവർണ പതാക ഉയർത്തുകയുംചെയ്താണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. തുടർന്ന് സന്നഹിതരായ എല്ലാവരും ചേർന്ന് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചു .
അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിച്ചതിന് ശേഷം പങ്കെടുത്ത എല്ലാവരെയും അഭിസംബോധന ചെയ്തു. ഇന്ത്യ-കുവൈറ്റ് ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ പ്രത്യേകം ശ്രദ്ധിക്കുന്നതിനുമുള്ള തുടർ പിന്തുണയ്‌ക്ക് സൗഹൃദ രാജ്യമായ കുവൈത്തിന്റെ നേതൃത്വത്തിനും സർക്കാരിനും അംബാസഡർ തന്റെ പ്രസംഗത്തിൽ നന്ദി പറഞ്ഞു.
കൂടാതെ, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത അംബാസഡർ, ഇന്ത്യ-കുവൈത്ത് ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ ആശങ്കാജനകമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമൂഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള എംബസിയുടെ ശ്രമങ്ങളെ എടുത്തുപറഞ്ഞു. വ്യാപാരം, നിക്ഷേപം, സംസ്കാരം, വിനോദസഞ്ചാരം എന്നിവയുടെ പ്രോത്സാഹനം, വിവിധ മേഖലകളിലെ സ്ഥാപന സഹകരണം വിപുലീകരിക്കുകയും ആഴത്തിലാക്കുകയും ചെയ്യുക, കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള വിവിധ നടപടികൾ എന്നിവ ഉൾപ്പെടുന്നു.
മുൻ എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണിയും ഇന്ത്യൻ സമൂഹത്തിൻറെ വിവിധ തുറകളിൽപ്പെട്ട ആയിരക്കണക്കിന് ആളുകളും ചടങ്ങിൽ സാക്ഷിയാവാൻ എംബസിയിൽ എത്തിയിരുന്നു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ