ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വാണിജ്യ-വ്യവസായ മന്ത്രാലയം 2022ലെ റെസല്യൂഷൻ നമ്പർ (103) ലെ ചില വ്യവസ്ഥകൾ പരിഷ്കരിച്ചതിന് ശേഷം, ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചെലവ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 750 ദിനാറായും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് 575 ദിനാറായും നിശ്ചയിച്ചു. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം , 2023 പകുതിയോടെ, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രകാരം, മൊത്തം ഗാർഹിക തൊഴിലാളികളുടെ എണ്ണം 811,307 ആയി ഉയർന്നു.
ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത് , 361,222, ( 44.5%) രണ്ടമതുള്ള ഫിലിപ്പീൻസ് തൊഴിലാളികളുടെ എണ്ണം 201,000 (24.8% )ആണ്. അതേസമയം 102,000 തൊഴിലാളികളുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്താണ്( 12.6%). 10.6% പ്രതിനിധീകരിക്കുന്ന 85,000 തൊഴിലാളികളുമായി ബംഗ്ലാദേശ് നാലാം സ്ഥാനം ആണ് .
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും