Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈത്ത് സിറ്റി : നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ തിരിച്ചുവരവിനായി നിർണായക കൂടിക്കാഴ്ച നടത്തി കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ്. ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. മുസ്തഫ രിദയുമായി ഇന്ന് രാവിലെയാണ് ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തിയത്.
ആരോഗ്യ രംഗത്ത് ഇന്ത്യ-കുവൈത്ത് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും കാഴ്ചപ്പാടുകളും യോഗം ചർച്ച ചെയ്തു.
കൊറോണ മഹാമാരി മൂലം കുവൈറ്റിലേക്ക് തിരികെ വരാനാകാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരുടെ തിരിച്ചുവരവ് സംബന്ധിച്ച നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്തു. ഇന്ത്യൻ പൗരന്മാർ അപ്‌ലോഡ് ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പ്രോസസ്സിംഗ് ത്വരിതപ്പെടുത്തിയതായും ക്യുആർ കോഡ് സ്കാനിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സമയബന്ധിതമായി തീർപ്പാക്കുമെന്നും അണ്ടർ സെക്രട്ടറി അംബാസഡർ സിബി ജോർജിന് ഉറപ്പുനൽകി.
കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ കൊവിഡ് വാക്സിനേഷൻ സംബന്ധിച്ചും സാധുവായ താമസ രേഖകൾ ഉള്ള ഇന്ത്യൻ പ്രവാസികൾക്ക് കുവൈത്തിലേക്ക് നേരിട്ട് ഉള്ള തിരിച്ചു വരവ് സംബന്ധിച്ച കാര്യങ്ങളും ഇന്ത്യൻ അംബാസിഡർ അണ്ടർ സെക്രട്ടറിയുമായി ചർച്ച ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്