ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യ-കുവൈത്ത് ഫുട്ബോൾ ടൂർണമെന്റിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഫിഫ വേൾഡ് കപ്പ് 2026 എഎഫ്സി ക്വാളിഫയറിന്റെ രണ്ടാം റൗണ്ടിൽ കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം കുവൈറ്റ് ഔദ്യോഗിക ടീമുമായി നവംബർ 16 വ്യാഴാഴ്ച വൈകുന്നേരം 7:30 ന് മത്സരിക്കും.
ടിക്കറ്റുകൾ ഇപ്പോൾ ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ വെബ്സൈറ്റിൽ ബുക്കിംഗിന് ലഭ്യമാണ് https://stadjaber.com/awcq?culture=en
സാധാരണ സീറ്റുകൾക്ക് 3 ദിനാർ, പ്രീമിയം സീറ്റുകൾക്ക് 5 ദിനാർ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
കെ-നെറ്റ് പേയ്‌മെന്റ് ഓപ്‌ഷനുകൾ ഉപയോഗിച്ച് സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു