ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യയും കുവൈത്തും ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. രാത്രി 7.30ന് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ തുടങ്ങാനാകും ഇരു ടീമുകളുടെയും ശ്രമം എന്നതിനാൽ മത്സരം ആവേശകരമാകും എന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ആരാധകർ. മത്സരത്തിന്റെ ടിക്കറ്റുകൾ ഭൂരിപക്ഷും വിറ്റുപോയിട്ടുണ്ട്.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ് ‘എ’യിൽ ഇന്ത്യയും കുവൈറ്റും കൂടാതെ ഖത്തറും അഫ്ഗാനിസ്താനുമാണ് മറ്റുരണ്ട് രാജ്യങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാർ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും. ഖത്തർ ശക്തമായ ടീമാണെന്നതിനാൽ അവർക്കെതിരെ വിജയസാധ്യത കുവൈറ്റിനും ഇന്ത്യക്കും കുറവാണ്. അതിനാൽ വ്യാഴാഴ്ചയിലെ മത്സരം വിജയിക്കാൻ ഇന്ത്യയും കുവൈത്തും കഠിന ശ്രമം നടത്തുമെന്ന് ഉറപ്പ്.
റാങ്കിങ് നിരയിൽ ഇന്ത്യ മുന്നിലാണെങ്കിലും അടുത്തിടെ ബംഗളുരൂവിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ആദ്യ കളിയിൽ ഇന്ത്യയെ സമനിലയിൽ തളക്കുകയും ഫൈനലിൽ സഡൺഡത്ത് വരെ പിടിച്ചുനിൽക്കുകയും ചെയ്തത് കുവൈറ്റിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. 2023ൽ 15 മത്സരങ്ങളിൽ ഒമ്പതും വിജയിച്ച ചരിത്രവും ഉണ്ട് . എന്നാൽ, മറുപുറത്ത് ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവസാന രണ്ടു മത്സരത്തിലും കുവൈത്തിനെ തറപറ്റിച്ചതിന്റെ ഊർജം ഇന്ത്യക്കുണ്ട്. ദുബൈയിൽ പരിശീലനം പൂർത്തിയാക്കിയാണ് ഇന്ത്യൻ ടീമിന്റെ വരവ്.
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു