ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഛത്തിസ്ഗഡിലെ റായ്പുരിൽ നടന്ന സി ബി എസ് ഇ നാഷനൽ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിലെ സീഫ ജീലാനി അണ്ടർ 19 വിഭാഗം പെൺകുട്ടികളുടെ ജാവ്ലിൻ ത്രോവിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇദംപ്രഥമമായാണ് കുവൈറ്റിൽ ജാവ്ലിൻ ത്രോവിൽ ഒരു വിദ്യാർത്ഥി ഈ നേട്ടം കൈവരിക്കുന്നത്. സീഫയെ കൂടാതെ അണ്ടർ 14 വിഭാഗം പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ ആയുർദയും അണ്ടർ 17 ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോവിൽ ജെസുദാസ് നോയൽ രാജുo ലോങ്ങ് ജമ്പിൽ ശ്രീഹരി നന്ദനും മാറ്റുരച്ചിരുന്നു. ഇന്ത്യ ഇന്റർനാഷനൽ സ്കൂളിനെ സംബന്ധിച്ചിടത്തോളം അക്കാഡമിക്സ്നോടൊപ്പം തന്നെ സ്പോർട്സിലും മികവുറ്റ നിലവാരമാണ് പുലർത്തുന്നത്. രക്ഷിതാക്കളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഒട്ടേറെ പ്രശംസ പിടിച്ചുപറ്റാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ: രമേശ് കുമാറിന്റെ കഠിനാദ്ധ്വാനവും നേതൃപാടവവുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ.
റായ്‌പൂരിൽ നിന്നും തിരിച്ചെത്തിയ ടീം അംഗങ്ങളേയും ഡോ: രമേശ് കുമാറിനെയും കഴിഞ്ഞ ദിവസം സ്കൂളിൽ വിളിച്ചു ചേർത്ത സ്പെഷ്യൽ അസംബ്ലിയിൽ വെച്ചു ആദരിക്കുകയും അഭിവാദനങ്ങൾ അർപ്പിക്കുകയും ചെയ്തു. സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ കെ വി ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ: കെ സലീം എന്നിവർ അഭിനന്ദിച്ചു. ഈ മാസം 15 മുതൽ കൊച്ചിയിൽ വെച്ചു നടക്കുന്ന സി ബി എസ് ഇ നാഷനൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി കുവൈറ്റ് ചാമ്പ്യന്മാരായ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ടീം ഡോ: രമേശ് കുമാറിന്റെ നേതൃത്വത്തിൽ പതിമൂന്നാം തിയതി യാത്രതിരിക്കും.
More Stories
കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സാഹിത്യ മത്സരം വിജയികളെ പ്രഖ്യാപിച്ചു.
വ്യാജ ജോലി പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് എയർവേയ്സ്
നിരീക്ഷണ ക്യാമറകൾ ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായി മുന്നറിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം .