ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇരുപത്തഞ്ചാമത് സി ബി എസ് ഇ കുവൈറ്റ് ക്ലസ്റ്റർ ഫുട്ബോൾ ടൂർണമെന്റിൽ മംഗഫിലെ ഇൻഡ്യ ഇന്റർനാഷനൽ സ്കൂൾ ചാമ്പ്യന്മാരായി. ഒക്ടോബർ 22 മുതൽ 24 വരെ നടന്ന ടൂർണമെന്റിൽ കുവൈറ്റിലെ സി ബി എസ് ഇ സ്കൂളുകളിൽ നിന്നുള്ള 20 ടീമുകളാണ് പങ്കെടുത്തത്.
ആദ്യ മാച്ചിൽ കാർമൽ സ്കൂളിനെ എതിരില്ലാത്ത 5 ഗോളുകൾക്കാണ് ഐഐഎസ്എം തോൽപിച്ചത്. ക്വാർട്ടറിൽ ഇന്ത്യൻ സെൻട്രൽ സ്കൂളിനെ 1-0 ത്തിനും സെമിയിൽ ഗൾഫ് ഇന്ത്യൻ സ്കൂളിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും പരാജയപ്പെടുത്തി. ഗ്രാന്റ് ഫിനാലെയിൽ ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സ്കൂളിനെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇൻഡ്യ ഇന്റർനാഷനൽ സ്കൂൾ ജേതാക്കളായത്.
ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ: രമേശ് കുമാറിന്റെ പരിശീലനത്തിലാണ് സ്കൂൾ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്.
അടുത്ത മാസം കൊച്ചിയിൽ നടക്കാനിരിക്കുന്ന സി ബി എസ് ഇ നാഷണൽ മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ടീം അംഗങ്ങളെ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ കെ വി ഇന്ദുലേഖ എന്നിവർ അനുമോദിച്ചു.
More Stories
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്