ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഡോ: പി എ ഇബ്രാഹിം ഹാജിയുടെ സ്മരണാർത്ഥം മംഗഫ് ഇൻഡ്യ ഇന്റർനാഷണൽ സ്കൂൾ സംഘിപ്പിക്കുന്ന
ഡിബേറ്റ് മത്സരം മെയ് 5 ന് നടക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. “മാധ്യമങ്ങൾ സ്വതന്ത്രമോ, അല്ലയോ?” എന്ന വിഷയത്തെ ആസ്പദമാക്കി കുവൈറ്റിലെ 13 സ്കൂളുകളിൽ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ചാണ് മത്സരം. വർത്തമാന കാലത്തു അന്താരാഷ്ട്രീയ തലത്തിലും ദേശീയ തലത്തിലും നിലനിൽക്കുന്ന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിഷയം തെരഞ്ഞെടുത്തതെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
2002ൽ കുവൈറ്റിലെ മംഗഫിൽ സ്ഥാപിതമായ ഇൻഡ്യ ഇന്റർനാഷണൽ സ്കൂൾ 21 വർഷം പൂർത്തിയാക്കി ഒട്ടേറെ വിജയഗാഥകൾ രചിച്ചുകൊണ്ട് മുന്നേറുകയാണ്. പഠനനിലവാരത്തിൽ പോലെതന്നെ അച്ചടക്കത്തിലും സ്വഭാവരൂപീകരണത്തിലും ഈ വിദ്യാലയം വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അക്കാഡമിക് രംഗത് തന്നെ സയൻസ് വിഷയത്തിൽ ഈ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിനി ഗൾഫ് മേഖലയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയതും അന്നത്തെ മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്‌മൃതി ഇറാനി സ്കൂൾ അധികൃതരെ നേരിൽ അഭിനന്ദനം അറിയിച്ചതും അവിസ്മരണീയമാണന്നും സ്കൂൾ അധികൃതർ അറിയിച്ചു.
ഇന്ത്യയിലും വിദേശത്തും ഇന്ന് തല ഉയർത്തി നിൽക്കുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയും പുത്തൻ കാഴ്ചപ്പാടുകളുടെ ശില്പിയുമായ ഡോ: പി എ ഇബ്രാഹിം ഹാജി 1993ൽ കുവൈറ്റ് സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് മുന്നിൽ ഈ ആശയം പങ്ക് വെച്ചതിന്റെ സാഫല്യമാണ് 2002ൽ ആരംഭിച്ച ഈ വിദ്യാലയം. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി കുവൈറ്റിലെ വിദ്യാർത്ഥികൾക്കായി ഒരു ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരമെന്ന് സ്കൂൾ ഡയറക്ടർ മലയിൽ മൂസ കോയ പറഞ്ഞു.
വിഷയത്തെ ആസ്പദമാക്കി മുൻ ജലസേചന വകുപ്പ് മന്ത്രിയും കൊല്ലം ലോക്‌സഭാ അംഗവും പ്രമുഖ വാഗ്മിയുമായ എൻ കെ പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കേരളാ പ്രതിപക്ഷ ഉപനേതാവ് ഡോ: എം കെ മുനീർ ഡോ: പി എ ഇബ്രാഹിം ഹാജി അനുസ്മരണ പ്രഭാഷണം നടത്തും.
മെയ് 5 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് ഡിബേറ്റ് ആരംഭിക്കും. കുവൈറ്റിലെ മാധ്യമ രംഗത്തും നിയമ രംഗത്തും പ്രവർത്തിക്കുന്ന 3 പ്രമുഖരാണ് മത്സരത്തിന് വിധിനിർണയിക്കുന്നത്. ജേതാക്കൾക്കുള്ള ട്രോഫി മെയ് ആറാം തീയതി ശനിയാഴ്ച വിശിഷ്ടാതിഥികൾ സമ്മാനിക്കും. അന്ന് തന്നെ കഴിഞ്ഞ വർഷത്തെ CBSE പൊതു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ 3 വിദ്യാർത്ഥികൾക്കുള്ള ഡോ: പി എ ഇബ്രാഹിം ഹാജി സ്മാരക ട്രോഫിയും സമ്മാനിക്കുമെന്നും സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസ കോയ, പ്രിൻസിപ്പാൾ കെ വി ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ: കെ സലിം, പേസ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഹിഷാം, പ്രോഗ്രാം കോഓർഡിനേറ്റർ ശിഹാബ് നീലഗിരി, മീഡിയ കോഓർഡിനേറ്റർ അഫ്താബ് എന്നിവർ സന്നിഹിതരായിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്