ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ഇന്ത്യയിൽ കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,518 കേസുകൾ റിപ്പോർട്ട് ചെയ്തു. 9 പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. 2,779 പേർ രോഗമുക്തരായി. നിലവിൽ ആകെ 25,782 പേരാണു രാജ്യത്തു കോവിഡ് ബാധിതരായിട്ടുള്ളത്.
തുടർച്ചയായ രണ്ടാം ദിവസമാണ് പുതിയ കേസുകളുടെ എണ്ണം 4,000 കടക്കുന്നത്. ആകെ കേസുകളുടെ 0.06 ശതമാനം ആളുകളാണു ചികിത്സയിലുള്ളത്. 98.73 ശതമാനമാണു രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.
കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകള്‍ വർധിക്കുകയാണെന്നും സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു. പാലക്കാട്, കാസർകോട്, തൃശൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും കേസുകൾ കൂടുകയാണെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നു.
അഞ്ച് സംസ്ഥാനങ്ങൾക്കു കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണു ജാഗ്രതാ നിർദേശം നൽകിയത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്