ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : സ്വാതന്ത്ര്യദിനത്തിന് വിപുലമായ ആഘോഷങ്ങളുമായി കുവൈറ്റിലെ ഇന്ത്യൻ എംബസി. ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളുമായി ആഘോഷിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. അംബാസഡർ സിബി ജോർജ് രാവിലെ 8 മണിക്ക് എംബസിയിൽ ദേശീയ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും ചെയ്യും.
ഇന്ത്യയുടെ 75 സ്വാതന്ത്ര്യ ദിനമാണ് ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുമായി കൊണ്ടാടുന്നത്. പരിപാടികളുടെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘ഹർ ഘർ തിരംഗ’ കാമ്പയിൻ നടത്തുന്നു.
എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ടാഗ് ചെയ്ത് അവരുടെ വീടുകളിൽ ഇന്ത്യൻ പതാക ഉയർത്തുന്നതിന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ എല്ലാ ഇന്ത്യൻ പൗരന്മാരെയും ക്ഷണിക്കുന്നതായും എംബസി അറിയിച്ചു. ഇതിനായി ശേഖരിക്കാൻ പതാകകൾ എംബസിയിൽ ലഭ്യമാണ്. താൽപര്യമുള്ളവർ pic.kuwait@mea.gov.in എന്ന ഇമെയിലിൽ വിവരങ്ങൾ അയക്കുക.
ഈ അവസരത്തിൽ ദേശഭക്തി ഗാനങ്ങൾ ആലപിക്കാൻ കുവൈറ്റിലെ എല്ലാ ഇന്ത്യൻ സാംസ്കാരിക സംഘങ്ങളെയും എംബസി ക്ഷണിക്കുന്നതായി അറിയിപ്പുണ്ട്. താൽപര്യമുള്ളവർ pic.kuwait@mea.gov.in എന്ന ഇമെയിലിൽ വിവരങ്ങൾ അയക്കുക.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി