ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോഴിയിറച്ചിയുടെ വിലയിൽ 25 ശതമാനം വർദ്ധനവ്. റഷ്യൻ-ഉക്രേനിയൻ യുദ്ധത്തിന്റെ അനന്തരഫലങ്ങളുടെ തുടർച്ചയാണ് ഈ ഉയർച്ചയ്ക്ക് കാരണമെന്ന് സഹകരണ സംഘ മേഖലയിലെയും സൂപ്പർമാർക്കറ്റുകളിലെയും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
തീറ്റ വിലയിലുണ്ടായ വർധനയും ഇതിന്റെ ആഘാതം കൂടുതലായി അനുഭവപ്പെടുന്നതായും ചൂണ്ടിക്കാട്ടി.
ശീതീകരിച്ചതുമായ അല്ലാത്തതുമായ കോഴിയിറച്ചി വാങ്ങുന്നതിനുള്ള ആവശ്യം കടകളിലും സൂപ്പർമാർക്കറ്റുകളിലും 40% വർദ്ധിച്ചു. ചില പ്രാദേശിക കമ്പനികളിൽ നിന്ന് ജംബോ ചിക്കന്റെ വില 1.300 ദിനാറിനും ചെറുത് 1.200 ദിനാറിനും വിറ്റഴിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. അതേസമയം ചില കൂടുകളിലും മൊത്ത വിപണികളിലും കോഴിയിറച്ചിയുടെയും മുട്ടയുടെയും വിലയിലെ ഈ വർധന അപ്രതീക്ഷിതമായി ഉയർന്നതായി ഉപഭോക്താക്കൾ സൂചിപ്പിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്