ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.
കുവൈറ്റിലെ പ്രമുഖ സാമ്പത്തിക ഉപദേശക, ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ അൽ-ഷാൽ കൺസൾട്ടൻസിയുടെ ഏറ്റവും പുതിയ പ്രതിവാര സാമ്പത്തിക റിപ്പോർട്ട് പ്രകാരം
2023 ആദ്യ പാദത്തിന്റെ അവസാനത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഗാർഹിക തൊഴിലാളികളുടെ വർദ്ധനവ് രാജ്യത്ത് മെച്ചപ്പെട്ട ജനസംഖ്യാ സന്തുലിതാവസ്ഥ കൊണ്ടുവരാനുള്ള സർക്കാരിന്റെ പദ്ധതികൾക്ക് വിരുദ്ധമാണെന്ന് കൺസൾട്ടൻസി പറഞ്ഞു. നിലവിൽ കുവൈറ്റിലെ മൊത്തം പ്രവാസി ജനസംഖ്യയുടെ നാലിലൊന്ന് ഗാർഹിക തൊഴിലാളികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മൊത്തം ഗാർഹിക തൊഴിലാളികളിൽ 423,000 സ്ത്രീ തൊഴിലാളികളും 357,000 പുരുഷന്മാരുമാണ്. ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്ന 10 നാട്ടുകാരിൽ ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ നാല് രാജ്യക്കാർ മൊത്തം ഗാർഹിക തൊഴിലാളികളിൽ 94.6 ശതമാനവും വരും.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ