ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ അനുമതിയില്ലാതെ ടാക്സിയായി ഓടിച്ച 20 വാഹനങ്ങൾ പിടിയിൽ. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരെ കയറ്റുന്ന സ്വകാര്യ വാഹനങ്ങൾ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നടത്തിയ പരിശോധനയിലാണ് നിരവധിപേർ പിടിയിലായത്. പിടിയിലായ 20 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വിമാനത്താവളത്തിൽ പ്രവർത്തിക്കാൻ ലൈസൻസ് ഉള്ള ടാക്‌സികൾ ഓടിക്കുന്നത് പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവർമാരാണെന്നും അവർ ഓടിക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങൾ വാടകയ്ക്ക് എടുക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു