ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം, കുവൈറ്റ് (ഐഡിഎഫ്) റമദാൻ മാസത്തോടനുബന്ധിച്ച് ഹോട്ടൽ ക്രൗൺ പ്ലാസയിൽ ‘ഗബ്ഖ 2022’ നടത്തി.ഐ.ഡി.എഫ് പ്രസിഡൻറ് ഡോ. അമീർ അഹ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. സിബി ജോർജും ഭാര്യ മാഡം ജോയിസ് സിബിയും പങ്കെടുത്തു.രാജകുടുംബാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, ഇന്ത്യൻ, കുവൈറ്റ് കമ്മ്യൂണിറ്റിയിലെ മെഡിക്കൽ സാഹോദര്യം എന്നിവരുൾപ്പെടെ കുവൈറ്റിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു.


ആദരണീയനായ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ, കോവിഡിനെതിരായ പോരാട്ടത്തിൽ ഫോറത്തിലെ അംഗങ്ങൾ നടത്തിയ വിവിധ സംഭാവനകൾ IDF പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. വിവിധ ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ 24/7 സൗജന്യ ടെലി കൺസൾട്ടേഷൻ, ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി കോവിഡിനെക്കുറിച്ചുള്ള സിമ്പോസിയങ്ങൾ, വിവിധ ഭാഷകളിൽ വീഡിയോ അവതരണം, കോവിഡിനെതിരെ വാക്സിനേഷൻ നൽകാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനെയും വിവിധ ഇന്ത്യൻ ഭാഷകളിൽ നടത്തുന്ന നിരവധി വെബിനാറുകളേയും അദ്ദേഹം അഭിനന്ദിച്ചു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു