September 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ത്രിമാസ ഹിന്ദി അവബോധ കോഴ്‌സ് സംഘടിപ്പിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി :  ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസി‌സി‌ആർ) ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണുമായി സഹകരിച്ച് 3 മാസത്തെ   ‘ഹിന്ദി ഭാഷാ അവബോധ കോഴ്സ്’  ഓൺലൈനായി സംഘടിപ്പിക്കുന്നു.

   സെപ്റ്റംബർ 1 മുതൽ  നവംബർ 30  വരെയുള്ള മൂന്നുമാസം ആയിരിക്കും കോഴ്സിന്റെ സമയപരിധി.
 
താൽപ്പര്യമുള്ളവർ ഇനിപ്പറയുന്ന വിശദാംശങ്ങൾ pic.kuwait@mea.gov.in എന്ന വിലാസത്തിൽ  ഓഗസ്റ്റ് 11 ന് മുൻപ്  അയയ്ക്കാവുന്നതാണ്.

(i) അപേക്ഷകന്റെ പേര്
(ii) ഫോൺ നമ്പർ
(iii) ഇമെയിൽ ഐഡി
(iv) വിലാസം
(v) ദേശീയത
(vi) വിദ്യാഭ്യാസ യോഗ്യത.

വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇഗ്നോ കോഴ്സ് സർട്ടിഫിക്കറ്റുകൾ നൽകും

error: Content is protected !!