ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനും, എം സുരേഷും കുവൈറ്റിൽ എത്തുന്നു. കുവൈറ്റിലെ മികച്ച ഫുട്ബോൾ ആക്കാദമിയായ സ്പീഡ് സ്പോർട്സ് അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സ്പീഡ് സ്പോർട്സ് അക്കാദമിയിലൂടെ വളർന്നു വരുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾ വീക്ഷിക്കുവാനും അവർക്കുള്ള നിർദ്ധേശങ്ങൾ നൽകുവാനുമായി ഇന്ത്യയുടെ അഭിമാനമായ ഐ എം വിജയനും ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം എം സുരേഷും കുവൈത്തിൽ എത്തുന്നു.
ഫെബ്രുവരി 9 ന് ഉച്ചയ്ക് 2 മണിമുതൽ രാത്രി 8 മണി വരെ ഫഹാഹീലുള്ള സൂക്സബാ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. മുഴുവൻ ഫുട്ബോൾ പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘടാകർ അറിയിച്ചു.
More Stories
15 ദിവസത്തിനുള്ളിൽ 18,778 ലംഘനങ്ങൾ കണ്ടെത്തി AI ക്യാമറകൾ
നാഫൊ ഗ്ലോബൽ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു