ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ രാജ്യത്ത് താമസരേഖയുമായി ബന്ധപ്പെട്ട (റെസിഡൻസി) വരുമാനത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾപ്രകാരം താമസരേഖയുമായി ബന്ധപ്പെട്ട വരുമാനത്തില്‍ 74 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടയില്‍ 4.69 മില്യൺ ദീനാറാണ് അധിക വരുമാനമായി സര്‍ക്കാറി ലഭിച്ചതെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ഗതാഗതനിയമലംഘനങ്ങളിൽനിന്നുള്ള വരുമാനവും 25 ശതമാനം കൂടിയിട്ടുണ്ട്. നേരത്തേ മുതല്‍ ജൂൺ വരെയുള്ള കാലയളവില്‍ വിവിധ ഗൾഫ് രാജ്യങ്ങളിലെ വാഹനങ്ങൾക്ക് എട്ടു ദശലക്ഷം ദീനാർ പിഴ ചുമത്തിയതായി ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി