ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.വാരാന്ത്യ കാലാവസ്ഥ പൊതുവെ ചൂടുള്ളതും പകൽ വളരെ ചൂടുള്ളതും കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരെ ഉദ്ധരിച്ച പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
കാലാവസ്ഥാ ഭൂപടങ്ങൾ സ്ഥിരമായ കാലാവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി കുവൈറ്റ് വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇന്നത്തെ കാലാവസ്ഥ വളരെ ചൂടേറിയതാണെന്നും, നേരിയതോ മിതമായ വേരിയബിൾ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്കോ, മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വേഗത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനുള്ള അവസരവും, കൂടാതെ കാലാവസ്ഥ വളരെ ചൂടേറിയതാണെന്നും അൽ ഖറാവി വിശദീകരിച്ചു. പ്രതീക്ഷിക്കുന്ന പരമാവധി താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാണ്.
നാളെ ശനിയാഴ്ച കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കുമെന്നും മണിക്കൂറിൽ 8 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്ന പരമാവധി താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു