ഇന്നലെ വെള്ളിയാഴ്ച്ച വിവിധ ഇടവകകളിൽ വിശുദ്ധ കുർബ്ബാനയോട് കൂടി പ്രവാസി സംഗമത്തിന്റെ ആരംഭം കുറിച്ചു. അഹ്മദി സെന്റ് പോൾസ് ദേവാലയത്തിൽ അഭിവന്ദ്യ ഡോ.ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ,അബ്ബാസിയ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ , NECK (ൽ ) അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.
തുടർന്ന് സാൽമിയ ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 4.30 (ന്) വിശ്വാസ സമൂഹത്തിന്റെ പൗരസ്വീകരണ സമ്മേളനത്തിൽ കുവൈറ്റിലെ 6 ഇടവകയിലെ സൺഡേ സ്കൂൾ കുട്ടികളൾ, സേവികാ സംഘാംഗങ്ങൾ യുവജന സഖ്യം, ഇടവക മിഷൻ എന്നിവരുടെ പ്രോസഷനോട് കൂടി നവ അഭിഷക്തരായ സഖറിയാസ് മാർ അപ്രേം, ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നീ
തിരുമേനിമാരെ വേദിയിലേക്ക് ആനയിച്ചു.
200 അംഗങ്ങൾ ഉള്ള ഗായക സംഘാംഗങ്ങൾ ആലപിച്ച ഗാനത്തിന് ശേഷം
റവ ജേക്കബ് വർഗീസ് അച്ചന്റെ പ്രാരംഭ പ്രാർത്ഥനയോട് കൂടി മീറ്റിങ്ങ് ആരംഭിച്ചു. പ്രസിഡന്റ് റവ. കെ സി ചാക്കോ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ കൺവീനർ ക്രിസ്റ്റി തോമസ് വന്നു കൂടിയ എല്ലാവരെയും സ്വാഗതം ചെയ്തു.
മാർത്തോമ്മാ പ്രവാസി സംഗമത്തിന്റെ ഉദ്ഘാടനം അഭിവന്ദ്യ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ നിർവഹിക്കുകയും ഉദ്ഘാടന പ്രസംഗത്തിൽ തിരുമേനി മാർത്തോമാ സഭ ഒരു എക്യൂമെനിക്കൽ സഭയാണെന്നും അതാണ് സഭയുടെ വളർച്ചയെന്നും ഓർമ്മപ്പെടുത്തി.
റവ ഇമ്മാനുവൽ ഗരീബ് (ചെയർമാൻ NECK കോമൺ കൗൺസിൽ), റവ പ്രമോദ് മാത്യു തോമസ്, റവ ഫാദർ ഡോ. ബിജു പാറക്കൽ, റവ സി. എം ഈപ്പൻ, ശ്രീ. സജു വി തോമസ് (NECK) ശ്രീ.ജോൺ വർഗീസ്, ശ്രീ. എബി ജോർജ് മിസിസ്സ് മിനി വർഗീസ് മാത്യു എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് തിരുമേനിമാരുടെ മറുപടി പ്രസംഗത്തിൽ ഇത്രയും ഗംഭീരമായ സ്വീകരണമൊരുക്കിയ മാർത്തോമ്മാ പ്രവാസി സമൂഹത്തോട് നന്ദി പറഞ്ഞു.
ശ്രീ ഷാജി ജോൺ വന്നു കൂടിയവർക്ക് നന്ദി അർപ്പിച്ചു, തുടർന്ന് റവ ബോബി മാത്യു അച്ചന്റെ പ്രാർത്ഥനയോട്കൂടി സമ്മേളനം പര്യവസാനിച്ചു.
കുവൈറ്റ് സെന്റർ മാർത്തോമ്മാ ജോയിന്റ് ഫെല്ലോഷിപ്പിന് വേണ്ടി.
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു