January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഹൈവേ സെൻ്ററിന്റെ നാലാമത് ശാഖ ഹവല്ലിയിൽ  പ്രവർത്തനം ആരംഭിച്ചു 

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ റീട്ടയിൽ മേഖലയിലെ പ്രമുഖ ബ്രാന്റ് ആയ  ഹൈവേ സെന്ററിന്റെ  പുതിയ ഹൈപ്പർമാർക്കറ്റ് 2024 മെയ് 22-ന് ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു. ഉപഭോക്താക്കളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ എൻബിടിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ ജി എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർമാരായ ഷിബി എബ്രഹാം, ബെൻസൺ വർഗീസ് എബ്രഹാം എന്നിവർ ചേർന്ന്  ഉദ്ഘാടനം നിർവഹിച്ചു. ഗീവർഗീസ് (ഡിഎംഡി-എംബിടിസി വർക്ക്ഷോപ്പ് ഡിവിഷൻ), ഹംസ മേലേക്കണ്ടി (ജിഎം – ട്രേഡിംഗ് ഡിവിഷൻ),  മനോജ് നന്തിയാലത്ത് (കോർപ്പറേറ്റ്  ജിഎം – അഡ്മിൻ & എച്ച്ആർ),  അനിന്ദാ ബാനർജി (ജിസിഎഫ്ഒ), പ്രിൻസ് ജോൺ (ജിഎം-കുവൈത്ത് ഓപ്പറേഷൻസ്), റിജാസ് കെ സി (സീനിയർ മാനേജർ എച്ച്ആർ & അഡ്മിൻ), ഉബൈദ് മുഹമ്മദ് ഫറജ് (മാനേജർ), ഗഫൂർ എം. മുഹമ്മദ് (മാനേജർ – ഓപ്പറേഷൻസ് (ഹൈവേ സെൻ്റർ)) തുടങ്ങിയവരും എൻ ബി ടി സി , ഹൈവേ സെൻ്റർ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളും കുടുംബാംഗങ്ങങ്ങളും ഉദ്ഘാടന ചടങ്ങിൽ  പങ്കെടുത്തു.

      കുവൈറ്റ് അഹമ്മദി ഇമ്മാനുവൽ മാർത്തോമ്മാ ഇടവക വികാരി റവ.കെ.സി.ചാക്കോയുടെ പ്രാർത്ഥനയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് മുഖ്യാതിഥി എൻബിടിസി ചെയർമാൻ മുഹമ്മദ് നാസർ അൽ ബദ്ദ  ആശംസകൾ നേർന്നു.
10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആണ്  പുതിയ ഹൈവേ സെൻ്റർ പ്രവർത്തനം ആരംഭിച്ചത് . 1992 മുതൽ കുവൈറ്റിൽ പ്രവർത്തിക്കുന്ന  ഹൈവേ സെന്ററിന്റെ പുതിയ ബ്രാഞ്ച് ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പു നൽകുന്നതായി മാനേജ്‌മെന്റ് വ്യക്തമാക്കി. വസ്ത്രങ്ങളുടെ വിപുല ശേഖരമാണ് പുതിയ ബ്രാഞ്ചിൽ ഒരുക്കിയിരിക്കുന്നത്.
പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് ഭക്ഷണം, വീട്ടുപകരണങ്ങൾ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, മാംസം, സമുദ്രവിഭവങ്ങൾ എന്നിവയുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു. ഭൂരിഭാഗം പഴങ്ങളും പച്ചക്കറികളും കുവൈറ്റിലെ സ്വന്തം ഫാമിൽ നിന്ന് നേരിട്ട് ലഭ്യമാക്കുന്നതാണ്.  ഉപഭോക്താക്കൾക്ക് പുതിയ ഉൽപ്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു എന്നതാണ് സ്റ്റോറിൻ്റെ ശ്രദ്ധേയമായ ഹൈലൈറ്റുകളിലൊന്ന്.
ആധുനിക സൗകര്യങ്ങളുടെയും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളുടെയും സമന്വയത്തോടെ ആയിരിക്കും  പ്രവർത്തനം എന്നും മാനേജ്‌മെന്റ് അറിയിച്ചു. ടാഗ്‌ലൈൻ സൂചിപ്പിക്കുന്നത് പോലെ, ഹൈവേ സെൻ്ററിലേ  ഷോപ്പിംഗ് എല്ലാവർക്കും “ഒരു സമ്പൂർണ്ണ കുടുംബ ഷോപ്പിംഗ് അനുഭവം” പ്രധാനം ചെയ്യുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ഫഹാഹീൽ, മംഗഫ്, അബ്ബാസിയ എന്നിവിടങ്ങളിൽ ആണ് മറ്റു ശാഖകൾ പ്രവർത്തിക്കുന്നത്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!