ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിലെ ഏറ്റവും പഴമയും പാരമ്പര്യവുമുള്ള സൂപ്പർ മാർക്കറ്റുകളിലൊന്നായ ഹൈവേ സെൻ്ററിന്റെ വിപുലീകരിച്ച ഷോറൂം 2024 ഏപ്രിൽ 12-ന് മംഗഫിൽ പ്രവർത്തനമാരംഭിച്ചു. എൻബിടിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാമും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഷിബി എബ്രഹാമും ചേർന്നു നവീകരിച്ച ഷോറൂം ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തു. എം.ബി.ടി.സി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ കെ.ജി. ഗീവർഗീസ്, ഹൈവേ സെന്റർ ഓപ്പറേഷൻ മാനേജർ ഗഫൂർ. എം. മുഹമ്മദ്, അഹമ്മദി സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് വികാരി റെവ. ബിനോയ് ജോസഫ്, കൂടാതെ ഹൈവേ സെൻ്ററിലെയും എൻബിടിസി ഗ്രൂപ്പിലെയും മാനേജ്‌മെന്റ് പ്രതിനിധികൾ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും ജീവനക്കാരും സന്നിഹിതരായിരുന്നു.
വിശാലമായ 15000 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന നവീകരിച്ച ഹൈവേ സെൻ്റർ, തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവവും ശ്രദ്ധേയമായ ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റുന്ന രീതിയിലാണ് പുതിയ ഷോറൂം രൂപകൽപ്പന ചെയ്തിരികുന്നത്. വൈവിധ്യമായ വസ്ത്ര ശേഖരവും വിശാലമായ ഷോറൂമിന്റെ പ്രത്യേകതയാണ്.
ഹൈവേ സെൻ്ററിൽ ശുദ്ധമായ പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് ഭക്ഷണ സാധനങ്ങൾ, ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ-സൗന്ദര്യവർദ്ധക വസ്തുക്കൾ, മാംസ-മത്സ്യ വിഭവങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശ്രേണി ഒരുക്കിയിരുക്കുന്നു. കുവൈറ്റിലെ സ്വന്തം ഫാമിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും നേരിട്ട് ഉപഭോക്താക്കൾക്ക് നൽകുന്നു എന്നതാണ് സ്റ്റോറിൻ്റെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്ന്. അതിനാൽ, ഉപഭോക്താക്കൾക്ക് മായമില്ലാത്ത പഴങ്ങളും പച്ചക്കറികളും മിതമായ നിരക്കിൽ നേരിട്ട് ലഭ്യമാകും.
കുവൈറ്റിലെ പ്രസിദ്ധമായ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഹൈവേ സെൻ്റർ 1992 മുതലാണ് കുവൈറ്റിൽ പ്രവർത്തനമാരംഭിച്ചത്. ഹൈവേ സെൻ്ററിൻ്റെ ഷോറൂമുകൾ മംഗഫ് കൂടാതെ, അബ്ബാസിയയിലും ഫഹാഹീലിലും പ്രവർത്തിക്കുന്നു. ഉപഭോക്താക്കളുടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ മുൻനിർത്തി, ഹവല്ലിയിൽ പുതിയൊരു ശാഖ കൂടെ ഉടനെ പ്രവർത്തനമാരംഭിക്കും. ഇതോടെ, രാജ്യത്ത് സൂപ്പർ മാർക്കറ്റ് രംഗത്ത് കൂടുതൽ ഉപഭോക്തിക്കളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കാൻ ഹൈവേ സെന്ററിന് സാധിക്കും.
ആധുനിക സൗകര്യങ്ങളുടെയും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളുടെയും സമന്വയത്തോടെ, റീ-ലോഞ്ച് ചെയ്ത ഹൈവേ സെൻ്റർ റീട്ടെയിൽ നവീകരണത്തിൻ്റെ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. പുത്തൻ ഷോപ്പിംഗ് വിസ്മയം അനുഭവിച്ചറിയാൻ എല്ലാവരേയും ഹൈവേ സെന്റർ മാനേജ്മെന്റ് ക്ഷണിക്കുന്നു. ഹൈവേ സെന്ററിന്റെ
ടാഗ് ലൈൻ സൂചിപ്പിക്കുന്നത് പോലെ, ഹൈവേ സെൻ്ററിൽ നിന്നുള്ള ഷോപ്പിംഗ് എല്ലാ ഉപഭോക്താക്കൾക്ക് “ഒരു സമ്പൂർണ്ണ കുടുംബ ഷോപ്പിംഗ് അനുഭവം” ആയിരിക്കും.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി