ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വിവിധ ആരോഗ്യ മേഖലകളിൽ അറഫാത്ത്, ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ 45 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചതായി പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സുലൈബിഖാത്തിലെ മുഹമ്മദ് തുനയൻ അൽ ഗാനിം, ദയയിലെ മിർസ ഹസൻ അൽ അഹ്ഖാഖി, അദൈലിയയിലെ ഹമദ് അൽ സഖർ സ്പെഷ്യലിസ്റ്റ്, ജാബർ അൽ അഹമ്മദ് 2, മുനീറ എന്നിവയാണ് അമീരി ആരോഗ്യ ജില്ലയിൽ 24 മണിക്കൂറും തുറന്നിരിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ. കൈഫാനിലെ അൽ-അയ്യർ സെന്ററും യർമൂക്കിലെ അബ്ദുല്ല യൂസുഫ് അൽ-അബ്ദുൽഹാദിയും രാവിലെ ഏഴ് മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും.
ഹവല്ലിയിൽ, അൽ-റുമൈത്തിയ സ്പെഷ്യലിസ്റ്റ്, സബാഹ് അൽ-സലേം അൽ-ജുനൂബി, അൽ-സാൽമിയ അൽ-ഗർബി, സാൽവ ഹെൽത്ത് സെന്റർ എന്നിവയാണ് 24 മണിക്കൂറും തുറന്നിരിക്കുന്ന കേന്ദ്രങ്ങൾ. ഹവല്ലി വെസ്റ്റേൺ, മഹമൂദ് ഹാജി ഹൈദർ കേന്ദ്രങ്ങൾ രാവിലെ ഏഴു മുതൽ അർദ്ധരാത്രി വരെ തുറന്നിരിക്കും. ഫർവാനിയയിൽ അൽ-ഫിർദൗസ് അൽ-ജനൂബി, അൽ-ഫർവാനിയ അൽ-ഗർബി, അൽ-അൻഡലസ്, അൽ-റബിയ, അബ്ദുല്ല അൽ-മുബാറക് കേന്ദ്രങ്ങൾ രാപ്പകൽ പ്രവർത്തിക്കും. അതേസമയം, അഹമ്മദിയിൽ അൽ-സബാഹിയ അൽ-ഗർബി, സബാഹ് അൽ-അഹമ്മദ് എ, അൽ-ഖൈറാൻ, അൽ-ഖൈറാൻ റെസിഡൻഷ്യൽ, അൽ-വഫ്‌റ റെസിഡൻഷ്യൽ, അൽ-വഫ്‌റ അഗ്രികൾച്ചറൽ, ബ്‌നീഡറിലെ അബ്ദുൽ അസീസ് അൽ-റഷീദ് എന്നിവയാണ് തുറന്നിരിക്കുന്ന കേന്ദ്രങ്ങൾ. , അലി സബാഹ് അൽ-സലേം, അൽ-റഖ, ജാബർ അൽ-അലി, ഫഹാഹീൽ സ്പെഷ്യലിസ്റ്റ്, അൽ-ഫിന്റാസ് സ്പെഷ്യലിസ്റ്റ്, സബാഹ് അൽ-അഹമ്മദ് മറൈൻ സിറ്റി, അൽ-ഖൈറാൻ അൽ-ബഹ്രി.
മുബാറക് അൽ-കബീർ ഹെൽത്ത് ഏരിയയിൽ അൽ-അദാൻ സ്‌പെഷ്യലിസ്റ്റ് സെന്ററും അൽ-സലാം സെന്ററും 24/7 തുറന്നിരിക്കുമെന്നും ബയാൻ, മുബാറക് അൽ-കബീർ അൽ-ഗർബി സെന്ററുകൾ രാവിലെ ഏഴ് മണി മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജഹ്‌റയിൽ, അൽ-ജഹ്‌റ ഹെൽത്ത്‌കെയർ, സാദ് അൽ-അബ്ദുള്ള ബ്ലോക്ക് 2, അൽ-ഖസ്‌ർ, അൽ-അബ്ദാലി എന്നിവ ദിവസത്തിൽ 24 മണിക്കൂറും തുറക്കും, സതേൺ സുലൈബിയ കേന്ദ്രം രാവിലെ ഏഴ് മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും . കബ്ദ് സെന്റർ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെയും പ്രവർത്തിക്കും.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു