January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് സെൻറ് മേരീസ് യാമകാബായ സുറിയാനി പള്ളി Harvest Festival- HESDHO-2024 ആഘോഷിച്ചു

കുവൈറ്റ് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ 2024-25 വർഷത്തെ വിളവെടുപ്പുത്സവം HESDHO-24 Abbassiya Aspire India international School-ൽ വച്ച് 10.01.2025 വെള്ളിയാഴ്‌ച ആഘോഷപൂർവ്വം നടന്നു. രാവിലെ 9 മണി മുതൽ നടന്ന Sunday School കുട്ടികളുടെ വിവിധ കലാപരിപാടികൾ വളരെ ആസ്വാദ്യകരമായിരുന്നു. തുടർന്ന് ഇടവക വികാരി ബഹു.സാമുവേൽ.സി.പി അച്ചൻ്റെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളനം നടന്നു. ചടങ്ങിൽ അഹ്‌മദി സെൻറ് പോൾസ് ആംഗ്ലിക്കൻ പള്ളിയുടെ Chaplain Rev. Dr. Michael Mbone മുഖ്യാതിഥി ആയിരുന്നു.

ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ Dr.ഗീവർഗീസ് മോർ കൂറിലോസ് തിരുമേനി, NECK-Administrator ശ്രീ. റോയ് കെ യോഹന്നാൻ. വന്ദ്യ ബേബി ജോൺ കോർഎപ്പിസ്കോപ്പ, സെൻറ് ജോർജ് ഓർത്തഡോൿസ് സിറിയൻ വലിയപള്ളി വികാരി Rev. Fr. സ്റ്റീഫൻ നെടുവക്കാട്ട്, സെൻറ് പീറ്റേഴ്സ് ക്‌നാനായ പള്ളി വികാരി Rev. Fr. സിജിൽ ജോസ്, KECF-President- ഉം സെൻറ് തോമസ് ഇവാഞ്ചലിക്കൽ പള്ളി വികാരിയുമായ Rev. Fr. ๗.๑, Al Mulla Intl. Exchange- General Manager. (0) วา, Shifa Al Jazeera Head of Operations and Business Development. (. അസിം സെയ്ത‌് സുലൈമാൻ, Go Score Learning. CEO ശ്രി. അമൽ ഹരിദാസ് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. ഹാർവെസ്റ് ഫെസ്റ്റിനോടനുബന്ധിച്ച് ഇടവകയുടെ Souvenir ആദ്യപ്രതി NECK – Administrator ബഹു. റോയ് കെ യോഹന്നാന് നൽകികൊണ്ട് അഹ്‌മദി സെൻറ് പോൾസ് ആംഗ്ലിക്കൻ പള്ളിയുടെ Chaplain Rev. Dr. Michael Mbona പ്രകാശനം ചെയ്‌തു. ഇടവക സെക്രട്ടറി ശ്രി. സാജു പോൾ സ്വാഗതം ആശംസിക്കുകയും ട്രെഷറർ ശ്രി. റോയ് കുര്യാക്കോസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ചെണ്ടമേളം, സുധി കലാഭവൻ ഒരുക്കിയ കലാവിരുന്ന്. DK Dance ഗ്രൂപ്പിലെ കുട്ടികളുടെ വർണാഭമായ ഡാൻസ് Elanza Events ഒരുക്കിയ ഗാനമേള എന്നിവ നടത്തപ്പെട്ടു. ഇടവകയുടെ യൂത്ത് അസോസിയേഷൻ ഒരുക്കിയ തട്ടുകട വിഭവങ്ങൾ വനിതാസമാജം കുടുംബ യൂണിറ്റുകൾ എന്നിവർ ഒരുക്കിയ നാടൻ രുചികൾ ആസ്വാദ്യകരമായിരുന്നു. വൈകിട്ട് 8 മണിയോടുകൂടി Harvest Festival സമാപിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!