കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ദേശീയ കൈത്തറി ദിനം കുവൈത്തിൽ വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജ് നേതൃത്വം വഹിച്ച ചടങ്ങിൽ ഇന്ത്യൻ കൈത്തറിയുടെ സമ്പന്നമായ വൈവിധ്യത്തെയും ചരിത്രത്തെയും കുറിച്ചുള്ള തത്സമയ അവതരണവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറിയെക്കുറിച്ചുള്ള വിഡിയോ പ്രദർശനവും നടന്നു.കുവൈറ്റിലെ വിവിധ ഇന്ത്യൻ ഹൈപ്പർമാർക്കറ്റുകളുമായും ടെക്സ്റ്റൈൽ സ്റ്റോറുകളുമായും സഹകരിച്ചായിരുന്നു കൈത്തറി ദിനാഘോഷം.


ഇന്ത്യയിലെ ഊർജ്ജസ്വലമായ കൈത്തറി വ്യവസായം ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെയും വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു