ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈത്തിൽ പുതുതായി എത്തുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസി താഴെ പറയുന്ന നിർദേശങ്ങൾ പുറപ്പെടുവിച്ചു.
1.തൊഴിൽ വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ കുവൈത്തിൽ എത്തി 60 ദിവസത്തിനകം തൊഴിലുടമയോ അല്ലെങ്കിൽ സ്‌പോൺസർ മുഖേനനെയോ റസിഡൻസി പെർമിറ്റ് മുദ്രണം ചെയ്യണം. ഇല്ലെങ്കിൽ, കുവൈത്ത് അധികാരികൾ പ്രതിദിനം 2 ദിനാർ പിഴ ഈടാക്കും .
2. കുവൈത്തിൽ എത്തി 60 ദിവസത്തിനകം സിവിൽ ഐഡിക്ക് അപേക്ഷിക്കുകയും നിശ്ചിത തുക ഫീസ് നൽകുകയും ചെയ്യണം അല്ലാത്ത പക്ഷം കുവൈത്ത് സർക്കാർ 20 ദിനാർ പിഴ ഈടാക്കുന്നതാണ് .
3.ടൂറിസ്റ്റ് വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ വിസ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വീടണം. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് എതിരെ കുവൈത്ത് അധികാരികൾ പ്രതിദിനം 2 ദിനാർ വീതം പിഴ ഈടാക്കുകയും പിടിക്കപ്പെട്ടാൽ നാടുകടത്തലിനും ആജീവനന്ത കാല പ്രവേശന നിരോധനത്തിനും വിധേയരാക്കും.
4.കുടുംബ സന്ദർശക വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ വിസ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വിടണം ഇത് ലംഘിക്കുന്നവർക്ക് എതിരെ കുവൈത്ത് സർക്കാർ പ്രതിദിനം 10 ദിനാർ പിഴ ഈടാക്കുന്നതോടൊപ്പം പിടിക്കപ്പെട്ടാൽ നാടുകടത്തലിനും ആജീവാനന്തകാല പ്രവേശന നിരോധനം ഏർപ്പെട്യൂത്തുകയും ചെയ്യും.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു